കേരള മീഡിയ പേഴ്സൺസ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ന് ശനിയാഴ്ച കൂറ്റനാട്

കൂറ്റനാട് :പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ശനിയാഴ്ച കൂറ്റനാട് പ്രസ് ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും.

ഫെബ്രുവരി 15-ന് കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.

​രാവിലെ 9.30-ന് പ്രതിനിധി രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. 10 മണിക്ക് നടക്കുന്ന മാധ്യമ ശില്പശാല മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.വി.എം അലി, മാതൃഭൂമി ലേഖകൻ സി. മൂസ പെരിങ്ങോട് എന്നിവർ നയിക്കും.

ഉദ്ഘാടന സമ്മേളനം

രാവിലെ 11.30-ന് നടക്കുന്ന സമ്മേളനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.ജി. സണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൺവീനർ പ്രദീപ് ചെറുവാശ്ശേരി സ്വാഗതം ആശംസിക്കും.

​കെ.എം.പി.യു സ്ഥാപക നേതാവ് വി. സെയ്ദ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് എം. റഫീഖ്, തൃത്താല പോലീസ് സബ് ഇൻസ്‌പെക്ടർ ജഫീൻ രാജ്, ചാലിശ്ശേരി സബ് ഇൻസ്‌പെക്ടർ എസ്. ശ്രീലാൽ, തണ്ണീർകോട് എഡിൻവുഡ്, ഇന്റർനാഷണൽ സ്ക്കൂൾ എം ഡി ഇ വി അബ്ദുൽ രഹിമാൻ

കെ എം പി യൂ സംസ്ഥാന വൈസ് പ്രസിഡന്റ് എ സി ഗീവർ, ഭാരവാഹികളായ എ. എ.ജോർജ്, സുരേഷ് വേലായുധൻ,  എം.വി. ബേബി ഇസ്‌മായിൽ പെരുമണ്ണൂർ തുടങ്ങിയവർ സംസാരിക്കും

പ്രതിനിധി സമ്മേളനം

 പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ.എ. ജോർജ് സ്വാഗതം ആശംസിക്കും. ജില്ലാ പ്രസിഡന്റ് കെ.ജി. സണ്ണി അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വരവ്-ചിലവ് കണക്കുകളും അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സംഘടനാ ചർച്ചകൾക്കും മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ലാ ട്രഷറർ ഇസ്മായിൽ പെരുമണ്ണൂർ നന്ദി രേഖപ്പെടുത്തും.

സമാപന സമ്മേളനം

ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സി. മൂസ പെരിങ്ങോട് സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സണ്ണി അധ്യക്ഷത വഹിക്കും. ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ ടി. അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരിക്കും.

​മേഖലാ ഭാരവാഹികളായ ടി.വി.എം അലി, വി. രഘുകുമാർ, എസ്.എം. അൻവർ, മുഹമ്മദ് റഹീസ്, ഉമാശങ്കർ എഴുമങ്ങാട് എന്നിവർ ആശംസകൾ അറിയിക്കും. സി.കെ. ഉണ്ണികൃഷ്ണൻ നന്ദി പറയും.

ആശംസകളോടെ... കെ ന്യൂസ്







Below Post Ad