തിരുവേഗപ്പുറയിൽ പുതിയ പാലം വേണം: മുഹമ്മദ് മുഹ്സിൻ എംഎൽഎ

 



പട്ടാമ്പി : ​തിരുവേഗപ്പുറ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സമാന്തര പാലം വേണമെന്ന ആവശ്യവുമായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചു.

 മണ്ഡലത്തിലെ പ്രധാന യാത്രാപ്രശ്നങ്ങളിൽ ഒന്നായ തിരുവേഗപ്പുറ പാലത്തിന്റെ കാര്യത്തിൽ എം.എൽ.എ ഉന്നയിച്ച സബ്മിഷന് അനുകൂലമായ മറുപടിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നൽകിയത്.

അതോടൊപ്പം വാടാനാംകുറുശ്ശി മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കണം കുലുക്കല്ലൂർ-എരവത്ര-വല്ലപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി വേണമെന്നും എം എൽ എ നിയമ സഭയിൽ സബ് മിഷൻ ഉന്നയിച്ചു



Below Post Ad