കൂറ്റനാട് : തണ്ണീർക്കോട് റോഡ് മുറിച്ച് കടന്ന വയോധിക ട്രാക്ടർ ഇടിച്ച് മരിച്ചു.തണ്ണീർക്കോട് കൂറ്റനാട് റൂട്ടിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി ഉണ്ടായ അപകടത്തിൽ കളരിക്കൽ വീട്ടിൽ 65 വയസ്സുള്ള സാവത്രിയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
കൂറ്റനാട് ഭാഗത്ത് നിന്നും തണ്ണീർക്കോട് ഭാഗത്തേക്ക് വരുകയായിരുന്നു ട്രാക്ടർ വാഹനം റോഡ് ക്രോസ് ചെയ്യുന്നതിനിടെ സാവത്രിയെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ സാവത്രിയെ കൂറ്റനാട് മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃത്താല പോലീസ് അപകട സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
