മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും ഉഷാ മണി ടീച്ചർ ഏറ്റുവാങ്ങി

 


തിരുവനന്തപുരം :വനിതാ ശിശു വികസന വകുപ്പിൻ്റെ, സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവനത്തിനുള്ള 2024-25 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ഉഷാമണി ടീച്ചർ ഏറ്റുവാങ്ങി

ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി  വീണ ജോർജിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി

34 വർഷമായി പട്ടിത്തറ പഞ്ചായത്തിലെ മൂന്നാം വാർഡ് അങ്കണവാടി (നമ്പർ 50 )വർക്കറാണ് ഉഷാ മണി ടീച്ചർ.

നാടിന്റെയും കുരുന്നുകളുടെയും പ്രിയങ്കരിയായ ഉഷാ മണി ടീച്ചർ, ഔദ്യോഗിക ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്.

സംസ്ഥാന അവാർഡ് നേടിയ ടീച്ചർക്ക് ഊഷ്മളമായ സ്വീകരങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.


Below Post Ad