തിരുനാവായ: കേരള കുംഭമേളയെന്ന് അറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവം ഇനി രണ്ട് നാൾ കൂടി. ഫെബ്രുവരി മൂന്നിന് വിശേഷാൽ പൂജകളോടെയും അമൃതസ്‌നാനത്തോടെയും സമാപിക്കും.
യോഗീശ്വരപൂജ(പരശുരാമപൂജ)യാണ് സമാപനദിവസത്തെ പ്രധാനചടങ്ങ്. പൂജകൾ കഴിഞ്ഞാൽ സന്ന്യാസിമാരും ഭക്തരുമെല്ലാം ചേർന്ന് അമൃതസ്‌നാനം നടത്തും. തുടർന്ന് സന്ന്യാസിമാരുടെ 'ഭണ്ഡാര' നടക്കും. വരുന്ന ആളുകളെല്ലാം സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ചടങ്ങാണിത്.
എല്ലാവർക്കും അന്നപ്രസാദവുമുണ്ടാകും. വൈകീട്ട് നിളാ ആരതിയോടെ ഇത്തവണത്തെ മഹാമാഘ മഹോത്സവത്തിനു സമാപനമാകും.
