സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; ഒടുവിൽ കൈ പിടിക്കാൻ തീരുമാനം

 


പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. 

സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാൽ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ പറയുകയും ചെയ്തിരുന്നു.

 ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോൺ​ഗ്രസിലേക്ക് എത്തുന്നത്.



Below Post Ad