നിർധന കുടുംബത്തിലെ 10-ാം ക്ലാസുകാരൻ്റെ ഹൃദയസംബന്ധമായ രോഗ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

 




            ദേശമംഗലം 13-ാം വാർഡിലുൾപെട്ട തലശ്ശേരി ഉണിക്കുന്നു കോളനിയിൽ സ്ഥിരതാമസക്കാര മുരളി - ആരായി ദമ്പതികളുടെ മകൻ വിനീതിൻ്റെ ചികിത്സക്കായാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.


        ഇവരുടെ രണ്ടുമക്കളിൽ ഒരാളായ 8-ാം ക്ലാസിൽ പഠിച്ച് കൊണ്ടിരുന്ന വിനീത എന്ന പൊന്നുമോൾ കുറച്ച് ദിവസൾക്ക് മുമ്പാണ് വരവൂർ സ്കൂളിൽ വെച്ച് കുഴഞ്ഞ് വീഴുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയുമായിരുന്നു. ആ മകളുടെ വേർപാടിന്റെ വേദന വിട്ടുമാറുന്നതിനു മുമ്പാണ് ആകെയുള്ള മറ്റൊരു മകനായ വിനീതിനും ഹാർട്ട് സംബന്ധമായ സമാന അസുഖം മൂലം അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.


        തമിഴ് നാട്ടിലെ മധുര മീനാക്ഷി സൂപ്പർ സ്പെഷ്യാലിറ്റി മിഷൻ ഹോസ്പിറ്റലിൽ ചികിത്സക്കായി ഈ മോനെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഓപ്പറേഷനും, തുടർ ചികിത്സക്കുമായി ഭീമമായ സംഘ്യ അടിയന്തിരമായി സംഘടിപ്പികേണ്ടതുണ്ട്. കുട്ടിയുടെ അച്ചൻ മുരളിക്കാണെങ്കിൽ കാലിലെ അസുഖം മൂലം കൃത്യമായി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. വല്ലപ്പോഴും കിട്ടുന്ന കൂലി പണിയിലൂടെയാണ് ഈ കുടുംബത്തിൻ്റെ ദൈനംദിന നിത്യവൃത്തി നടന്ന് പോകുന്നത്. വീടാണെങ്കിൽ അടച്ചുറപ്പില്ലാത്ത ആസ്പറ്റോസ് കൊണ്ട് മേഞ്ഞ ഒറ്റമുറി കൂരയാണ്. ഈ നിർദ്ധന കുടുംബത്തേ സഹായികേണ്ടത് ഓരോ മനുഷ്യരുടേയു കടമയാണ്.


            വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും, മറ്റു സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരുടേയും നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപീകരിക്കുകയും  ചികിത്സയ്ക്ക് ആവശ്യമായ ധനം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലുമാണ്.


       13-ാം വാർഡ് മെമ്പർ കെ.എ. ഇബ്രാഹിം ചെയർമാനായും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി . മധു കൺവീനറായും, സി.പി. രാജൻ ട്രഷററായും,  വൈസ് ചെയർമാൻ കൃഷ്ണൻ, ജോയിൻ കൺവീനർ ഉണ്ണിക്കുട്ടൻ, രക്ഷാധികാരി കളായി  പി. എസ്. ലക്ഷ്മണൻ, ശ്രീജ ആറങ്ങോട്, അബ്ദുൽ അസീസ്  എന്നിവരെയും തെരഞ്ഞെടുത്ത് ധനസമാഹരണത്തിനായുള്ള ശ്രമത്തിലാണ് ഒരാഴ്ചയ്ക്കുള്ളിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. 


     സഹായസഹകരണം ചികിത്സ സഹായ സമിതിക്ക് മുമ്പാകെ യോ, അല്ലെങ്കിൽ ഇതിൻ കാണിച്ചിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്കോ അയച്ചുതരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.


PUNJAB NATIONAL BANK 

NAME:MS.ARAYI

A/C.NO:4267000100103334

BRANCH DESAMANAGALAM 

IFSC CODE:PUNB0426700.

Below Post Ad