എസ് വൈ എസ് യുദ്ധവിരുദ്ധ റാലി നടത്തി

 




പട്ടാമ്പി | പശ്ചിമേഷ്യയിലെ സമാധാനന്തരീക്ഷം തകർക്കുംവിധം സയണിസ്റ്റ് ശക്തികൾ നടത്തുന്ന യുദ്ധ ഭീകരതയിൽ പ്രതിഷേധിച്ച് യുദ്ധം അവസാനിപ്പിക്കുക മനുഷ്യർക്കൊപ്പം നിലനിൽക്കുക എന്ന മുദ്രാവാക്യത്തിൽ പട്ടാമ്പിയിൽ എസ് വൈ എസ് പട്ടാമ്പി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.

സാധാരണക്കാരുടെ ജീവിതവും നിലനിൽപ്പും ദുരിതപൂർണമാക്കാനേ യുദ്ധങ്ങൾക്ക് സാധിക്കൂ.പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിച്ച് സമാധാനം സാധ്യമാക്കുന്നതിന് ഇന്ത്യ മധ്യസ്ഥം വഹിക്കണമെന്ന് റാലി ആവശ്യപ്പെട്ടു. മേലെ പട്ടാമ്പി കൂൾ സിറ്റി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഗാന്ധി സ്ക്വയർ പരിസരത്ത് സമാപിച്ചു. 

എസ് വൈ എസ് പട്ടാമ്പി സോൺ പ്രസിഡണ്ട് കെ ടി ഉസ്മാൻ സഖാഫി കൊഴിക്കോട്ടിരിയുടെ അധ്യക്ഷതയിൽ സമാപന സംഗമം സോൺ ജനറൽ സെക്രട്ടറി യു എ റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ് എം എ പാലക്കാട്‌ ജില്ലാ സെക്രട്ടറി സൈനുദ്ദീൻ പൂവക്കോട്, എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ പ്രസിഡണ്ട് താജുദ്ദീൻ സഖാഫി കാരക്കാട്,നിസാമുദ്ദീൻ സഖാഫി പട്ടാമ്പി, അബ്ദുള്ള അദനി, നിസാർ പന്നിയംകുന്ന് നേതൃത്വം നൽകി.

Tags

Below Post Ad