അന്തരിച്ച പ്രമുഖ ചിത്രകാരൻ അച്യുതൻ കൂടല്ലൂരിന്റെ സ്മരണക്കായി ഒരുക്കുന്ന 'കാനോ ക്രിസ്റ്റൽ" ചിത്ര പ്രദർശനത്തിന് ചെന്നൈയിൽ തുടക്കമായി.
ഈഞ്ചബാക്കത്തുള്ള ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിൽ നടക്കുന്ന പ്രദർശനം നോർക്ക ഡവലപ്മെന്റ് ഓഫീസർ അനു പി ചാക്കോ ഉദ്ഘാടനം ചെയ്തു.
ആർട്ടിസ്റ്റ് പി.ഗോപിനാഥ് , പി.എൻ ശ്രീകുമാർ, വള്ളി ധർമ്മൻ,ബി.പി മോഹൻദാസ്, ദേവീ ശങ്കൾ എന്നിവർ വിശിഷ്ടാതിഥികളായി.
ആർട്ടിസ്റ്റ് ദിപ്തി ജയൻ ക്യൂറേറ്ററായ പ്രദർശനം ഡിസംബർ 20 വരെ നീണ്ടു നിൽക്കും

