പട്ടാമ്പിയിൽ വൻ കഞ്ചാവ് വേട്ട: 20 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികൾ പിടിയിൽ

 

പട്ടാമ്പി: പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻ കഞ്ചാവ് ശേഖരവുമായി രണ്ട് ഇതരസംസ്ഥാന സ്ത്രീകൾ പോലീസിന്റെ പിടിയിലായി.

ഒഡീഷ സ്വദേശിനികളായ സോനാലി നായ്ക് (35), ലിസ നായ്ക‌് (28) എന്നിവരെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 20 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പ്രതികൾ കഞ്ചാവ് എത്തിച്ചത് ആർക്കുവേണ്ടിയാണെന്നും ഇതിന് പിന്നിൽ വൻ ലഹരി മാഫിയ സംഘങ്ങൾ ഉണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.



Below Post Ad