വിടി ബൽറാം മന്ത്രിസഭയിലേക്ക് ?

 


പുതിയ മന്ത്രിസഭയിൽ മന്ത്രിമാർക്കുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ കെപിസിസി വൈസ് പ്രസിഡന്റും നിയുക്ത തൃത്താല എംഎൽഎയുമായ വി.ടി ബൽറാം മന്ത്രിസഭയിലെത്തുമെന്ന പ്രതീക്ഷയിലാണ് തൃത്താല


ദീർഘകാലം ഇടതു പക്ഷം കുത്തുക പോലെ കയ്യിൽ വെച്ച തൃത്താല നിയോജകം മണ്ഡലം യുഡിഫ് തിരിച്ചു പിടിക്കുന്നത് തൃത്താല മണ്ഡലത്തിൽ വി ടി ബൽറാം സ്ഥാനാർഥി യായി വന്നതോടെയാണ് .. 2011 ലെ ആദ്യ വിജയം കേരളത്തിൽ യുഡിഫ് ഭരണം ഉറപ്പാകുന്നതായിരുന്നു ... 2016 ലും ബൽറാം വിജയം ആവർത്തിച്ച് പക്ഷെ ഭരണം ഇടതു പക്ഷത്തിനായിരുന്നു .

2026 ൽ വി ടി ബൽറാം നിലവിലെ മണ്ഡലത്തിലെ എം എൽ എ യും മന്ത്രിയും ആയിരുന്ന എം ബി രാജേഷ് നെ പരാജയപ്പെടുത്തിയാണ് വീണ്ടും നിയമ സഭയിൽ എത്തുന്നത് .

പാലക്കാട് ജില്ലയിൽ നീണ്ട ഇടവേളക്ക് ശേഷം യുഡിഫ് അതിന്റെ നില മെച്ചപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയാണിത് ആയതു കൊണ്ട് തന്നെ ജില്ലയിൽ നിന്നും മന്ത്രി സഭയിൽ പ്രാധിനിത്യം അനിവാര്യമാണ് .

വി ടി ബൽറാം രണ്ടു തവണ എം എൽ എയും കെ പി സി സി യുടെ വൈസ് പ്രസിഡന്റുമാണ്

അതോടൊപ്പം തൃത്താലയിൽ നിന്നും മന്ത്രി ഉണ്ടാകുന്നതോടെ പാലക്കാട് - തൃശൂർ ജില്ലക്കാർക്ക് ഒരു മന്ത്രിയെ കിട്ടിയ ഗുണമായിരിക്കും . മാത്രമല്ല കെ ശങ്കരനാരായണന് ശേഷം പാലക്കാട് ജില്ലയിൽ നിന്നും യുഡിഫ് മന്ത്രി ഉണ്ടായിട്ടില്ല .

താഴെ ഘടകങ്ങൾ കൂടി പരിഗണിച്ചാൽ തൃത്താലക്ക് ഒരു മന്ത്രി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം.


1. തൃശൂർ - പാലക്കാട്‌ ജില്ലകളിൽ നിന്നും വിജയിച്ച നേതാക്കളിൽ പരിചയ സമ്പത്തുള്ള നേതാവ്.

2. കെ. ശങ്കരനാരായണൻ മന്ത്രി ആയതിനു ശേഷം പാലക്കാട്‌ ജില്ലയിൽ നിന്ന് ഒരാൾ യുഡിഫ് മന്ത്രി സഭയിൽ ഉണ്ടായിട്ടില്ല.

3. മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എ ആയ മന്ത്രിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു.

4. രണ്ടാം നിരയിലെ പ്രധാന നേതാവ് കെപിസിസി വൈസ് പ്രസിഡന്റ്.

5. യുവജനങ്ങളിലും പുതു തലമുറയിലും സ്വാധീനമുള്ള പുതുമുഖ പ്രതിനിധി.

6. വിദ്യാ സമ്പന്നൻ, കേരളം മുഴുവൻ സ്വാധീനമുള്ള നേതാവ്.


തീർച്ചയായും കോൺഗ്രസ് നേതൃത്വം ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചു തീരുമാനം എടുക്കുന്നു പ്രത്യാശിക്കുമെന്ന പ്രതീയിലാണ് തൃത്താലയിലെ ടീം യു ഡി എഫ്


Below Post Ad