വിടി ബൽറാമിന്റെ മോർണിംഗ് വാക്ക് ബഹിഷ്ക്കരിച്ച് മുസ്ലിം ലീഗ്

 



കൂടല്ലൂർ : വിടി ബൽറാം എം എൽ എ യുടെ മോർണിംഗ് വാക്ക് ബഹിഷ്ക്കരിച്ച് മുസ്ലിം ലീഗ്. ആനക്കരയിലെ മുന്നണി രാഷ്ട്രിയം കലുഷിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കുന്ന പരിപാടികളിൽ നിസ്സഹകരണം തുടരാൻ മുസ്ലിം ലീഗ് പാർട്ടി നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബഹിഷ്ക്കരണം

ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ടീച്ചറുടെ യു ഡി എഫ് മുന്നണി വിരുദ്ധമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രശ്നങ്ങൾ പരിഹരിക്കും വരെ പ്രസിഡൻ്റ് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുക എന്ന ആനക്കര പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ തീരുമാനം പ്രകാരമാണ്  ഞായറാഴ്ച മണ്ണിയംപെരുമ്പലം മുതൽ കൂടല്ലൂർ വരെ നടന്ന വിടി ബൽറാമിന്റെ മോണിംഗ് വാക്ക് പരിപാടിയിൽ കൂടല്ലൂർ -കൂട്ടക്കടവ് ശാഖകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കരുതെന്ന് പാർട്ടി നിർദ്ദേശം നൽകിയത്.

ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ യുഡിഎഫ് ധാരണയ്ക്ക് വിരുദ്ധമായ അജണ്ടകൾ പാസ്സാക്കാൻ ബിജെപി പിന്തുണ സ്വീകരിച്ച പ്രസിഡണ്ട് അംബിക ടീച്ചർ രാജി വെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ബിജെപി ക്കും സംഘപരിവാർ ശക്തികൾക്കുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പോരാട്ടങ്ങളെ പരിഹസിക്കുന്നതാണ് ബി ജെ പി യുമായി ചേർന്ന് പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന അവിശുദ്ധകൂട്ട്കെട്ട് എന്നും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു യുഡിഫ് നേതൃത്വത്തെ സമീപിക്കുമെന്നും യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു .

Below Post Ad