തൃത്താല Dr KBMMHSS ൽ 2025 - 26 വർഷം SSLC, പ്ലസ് ടു, USS, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന "വിജയോത്സവം 26" ബ്ലോക്ക് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ ബഹു : തൃത്താല MLA വി ടി ബൽറാം ഉത്ഘാടനം ചെയ്തു.
തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ വിശിഷ്ടാതിഥിയായി.ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദിര ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിവ്യ മണികണ്ഠൻ, വാർഡ് മെമ്പർ ഷബ്നാ നിഷാദ്, ഉപജില്ല ഓഫീസർ K പ്രസാദ്, KV മരക്കാർ, മാനേജർ കെ വി ഷറഫുദ്ദീൻ, പിടിഎ പ്രസിഡണ്ട് എ കെ ഷംസുദ്ദീൻ ഹെഡ്മാസ്റ്റർ എ ശിഹാബുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി പി എ റഹ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ ഡോക്ടർ സെലീന വർഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മിനി നന്ദിയും പറഞ്ഞു
