പാലക്കാട് : ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടവേ യുവാവ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട് കല്ലടിക്കോട് കരിമ്പ പള്ളിപ്പടി സ്വദേശി ഹസീബ് (24) ആണ് മരണപ്പെട്ടത്
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പുറപ്പെടവെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
യൂത്ത് ലീഗിന്റെയും , വൈറ്റ് ഗാർഡിന്റെയും സജീവ പ്രവർത്തകനായ ഹസീബ് സമസ്ത മേഖലകളിലും നിറസാന്നിധ്യമായിരുന്ന പൊതുപ്രവർത്തകനായിരുന്നു.
