ഷൊർണൂർ : റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം.ഒറ്റപ്പാലം - ഷോർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഉള്ള മൂന്നിടങ്ങളിലാണ് ഇത്തരത്തിൽ ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്
മാന്നനൂർ, കാരക്കാട് എ -കാബിൻ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും ഇത്തരത്തിൽ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെ 10 30 നും 11 30 നും ഇടയിലുള്ള സമയത്താണ് സംഭവം
കോൺക്രീറ്റ് സ്ലാബും , റെയിൽ കഷ്ണവും, ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റും കണ്ടെത്തിയ സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു
ബീഹാർ സ്വദേശിയായ ഷുക് ലാല്‍ മറിയയാണ് പിടിയിലായത്.സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ് .ആർപിഎഫ് സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്
