പ്രമുഖ സൂഫീ വര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായിരുന്ന ആനക്കര സി കോയ കുട്ടി മുസ്ലിയാരുടെ ആറാമത് ഉറൂസ് മുബാറക്ക് വിവിധ പരിപാടികളോടെ ഫെബ്രുവരി 28ന് തിങ്കളാഴ്ച്ച ആനക്കര മഖാമിൽ വെച്ച് നടക്കും.
രാവിലെ 9.30ന് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ വല്ലപ്പുഴ സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് എസ് വൈ എസ് തൃത്താല മണ്ഡലം കമ്മറ്റിയുടെ മീറ്റ് ആന്റ് ട്രീറ്റ് 2022 സയ്യിദ് കെ.കെ എസ് തങ്ങൾ വെട്ടിച്ചിറ ഉൽഘാടനം ചെയ്യും.
സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ഇരുമ്പകശ്ശേരി അധ്യക്ഷത വഹിക്കുന്ന വേദിയിൽ ജി എം സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ ആമുഖ പ്രഭഷണം നിർവഹിക്കും. അബ്ദുൽ സലാം ഫൈസി ഒളവട്ടൂർ വിഷയവതരണം നടത്തും.
ഹനീഫ ബാഖവി കരിമ്പ, പി വി ഉമർ മൗലവി, ഏവി മുഹമ്മദ് കുറ്റനാട്, അബ്ദുൽമജീദ് ഹാജി പട്ടിശ്ശേരി, മൊയ്തീൻ കുട്ടി മൗലവി ആലൂർ, ഏവി അബൂബക്കർ മൗലവി പറക്കുളം, ഇബ്രാഹീം കുട്ടി മാസ്റ്റർ അബ്ബാസ് മളാഹിരി, ജസീൽ കമാലി ഫൈസി, ഉമർ അൻവരി, സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ എന്നിവർ സംബന്ധിക്കും. അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി സ്വാഗതവും ഹസ്സൻ മൗലവി കൂടല്ലൂർ നന്ദിയും പറയും.