കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; സെമി സാധ്യത നിലനിർത്തി



ഐ.​എ​സ്.​എ​ല്ലിലെ നിർണായക മത്സരത്തിൽ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട തോൽപിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി.

മത്സരത്തിന്‍റെ രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ജോർജ് പെരേര ഡയസിന്‍റെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം സമ്മാനിച്ചത്.കളിയുടെ 52, 55 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 90ാം മിനിറ്റിൽ അഡ്രിയാൻ ലൂന ലീഡ് ഉയർത്തി. ഇതോടെ 18 കളികളിൽനിന്നായി 30 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് കയറി.

Tags

Below Post Ad