പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 18 ന് രാവിലെ 10 ന് നാല് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ എത്തണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ് മെന്റ് മാനേജര്‍ അറിയിച്ചു.
സി.ഡി.സി യില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരേണ്ടതാണ്. കോവിഡ് മാനദണ്ഡം പാലിച്ച് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത-എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം. 258 ഒഴിവുകളാണുള്ളത്. ഫോണ്‍ - 04923 223297