ഇതര സംസ്ഥാന യൂണിവേഴ്സിറ്റികളുടെ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വാഗ്‌ദാനം ചെയത് തട്ടിപ്പ്


ഇതര സംസ്ഥാന യൂണിവേഴ്സിറ്റികളുടെ ബിരുദ ബിരുദാനന്തര സർട്ടിഫികറ്റുകൾ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. പട്ടാമ്പിയിലെ സ്ഥാപനത്തിനെതിരെ പരാതിയുമായി വിദ്യാർഥികൾ.

പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. വിദൂര പഠനം വഴി ഇതര സംസ്ഥാന യൂണിവേഴ്സിറ്റികളിൽ ബിരുദ ബിരുദാനന്തര സർട്ടിഫികറ്റുകൾ നൽകാമെന്ന് പറഞ്ഞാണ് വിദ്യാർഥികളെ വലയിലാക്കുന്നത്.⁣

കോഴ്സിന് ചേർന്നവരിൽ നിരവധി ആളുകൾ പരാതിയുമായി രംഗത്ത് വരുന്നുണ്ടെങ്കിലും പോലീസിന്റെ ഇടപെടലിൽ അതെല്ലാം ഒത്തുതീർക്കുന്ന രീതിയാണ് നടക്കുന്നത്. കീഴായൂർ സ്വദേശിയായ വിദ്യാർത്ഥിനിയുടെ മാതാവാണ് ഇപ്പോൾ പരാതിയുമായി എത്തിയത്.⁣ ⁣ പരസ്യങ്ങൾ കണ്ടാണ് സുധയുടെ മകൾ അഞ്ജന 2018 ൽ കാമരാജ് യൂണിവേഴ്സിറ്റി എം.എ ഇംഗ്ലീഷിന് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ 2020ൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്തു നൽകുകയും ചെയ്യുകയായിരുന്നു. പരീക്ഷ എഴുതാതെ പാസ്സാക്കി തരാമെന്ന് പറഞ്ഞ് 30000 രൂപ വാങ്ങിയതായും ഇവർ പരാതിയിൽ പറയുന്നുണ്ട്.⁣ ⁣ പരാതിക്കാരി പരീക്ഷ എഴുതുകയോ പരീക്ഷ അറിയിപ്പ് ലഭിക്കുകയോ ചെയ്തിട്ടില്ല. എന്നാലും 2 വിഷങ്ങൾ പാസ്സ് ആയെന്നും 2 എണ്ണം അബ്‌സെന്റ ആണെന്നും ഒന്ന് പരാജയപ്പെട്ടെന്നും ഉള്ള ഒന്നാം വർഷ പരീക്ഷ ഫലം 2022 ൽ വരുകയും ചെയ്തുവെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. ഉപരി പഠനം സ്വപനം കണ്ട ഒരു വിദ്യാർത്ഥിയുടെ 4 വർഷമാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ തട്ടിപ്പുമൂലം നഷ്ടമായത്.⁣ ⁣ പതിനായിരങ്ങൾ വാങ്ങി അഡ്മിഷൻ എടുത്ത് പരീക്ഷ എഴുതി വര്ഷങ്ങളായിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതെ നിരവധി ആളുകളാണ് തട്ടിപ്പിന് ഇരയാകുന്നത്. പട്ടാമ്പി പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലാണ് ഇത്തരത്തിൽ വര്ഷങ്ങക്കായി തട്ടിപ്പ് നടക്കുന്നത് എന്നതാണ മറ്റൊരു വസ്തുത.

Nila 24 Live
Tags

Below Post Ad