കൂറ്റനാട് : അടുക്കളയിലെ അടുപ്പിൽ നിന്ന് പാമ്പിനെ പിടികൂടി.മല കുളപ്പത്തൂർ കാവിന് സമീപത്തെ മല്ലികാ ബാബുവിൻ്റെ വീടിൻ്റെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്
തിങ്കളാഴ്ച കാലത്ത് 6 മണിയോടെയായിരുന്നു സംഭവം. പുലർച്ചെ ഉറക്കമുണർന്ന് വിട്ടമ്മ അടുക്കളയിൽ ചായ തിളപ്പിക്കാൻ കയറിയപ്പോഴാണ് ഗാസ് സ്റ്റൗവ്വിന് അടിയിൽ ചുരുണ്ടു മടങ്ങിയിരിക്കുന്ന പാമ്പിനെ കാണുന്നത്.
തുടർന്ന് ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് വനമേഖലയിൽ വിട്ടയച്ചു
