കെ. ഗോവിന്ദൻകുട്ടി മേനോനെ അനുസ്മരിച്ചു.KNEWS

 


ദീർഘ കാലം പൊതുമണ്ഡലത്തിൽ നിറങ്ങ നിന്ന കെ. ഗോവിന്ദൻ കുട്ടി മേനോനെ നാട് അനുസ് മരിച്ചു 

കുമരനെല്ലൂരിൽ കെ ഗോവിന്ദൻകുട്ടി മേനോൻചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വി.കെ. ശ്രീ കണ്ഠൻ എം.പി. ഉത്ഘാടനം ചെയ്തു.  

 ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡന്റ്‌ വി.ടി. ബൽറാം അധ്യക്ഷത വഹിച്ചു.കെപിസിസി നിർവ്വാഹകസമിതിയംഗം സി. വി. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.മുൻ എം.പി .സി. ഹരിദാസ്, സി. എച്ച്. ഷൗക്കത്തലി,പി ഇ എ സലാം മാസ്റ്റർ, ട്രസ്റ്റ്‌ സെക്രട്ടറി സി. പി. മോഹനൻ, ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി. വി. അശോക് കുമാർ, പി. വി. മുഹമ്മദ്‌അലി, പി. അബ്ദുള്ള, പി. ഇബ്രാഹിംകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. കെ. സുനിൽകുമാർ, പി. പി. ഇന്ദിരാദേവി, പഞ്ചായത്തംഗം വി. പി. ഫാത്തിമ, വി. അബ്ദുള്ളകുട്ടി, കെ. വിനോദ്, പി. രാജീവ്‌, സി.കെ.കുഞ്ഞഹമ്മദ് , കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ നാസർ, ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എൻ. അംബിക,ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി,പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശശി രേഖ എന്നിവർ പ്രസംഗിച്ചു.തൃത്താല അസംബ്ലി നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന യുഡിഎഫ് ജനപ്രതിനിധികളെ ചടങ്ങിൽ വച്ച് ആദരിച്ചു.

Below Post Ad