തൃത്താല തിരിച്ച് പിടിക്കാൻ യു.ഡി.എഫ്. ; റോഡ് ഷോ നാളെ കൂറ്റനാട്

 


നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തൃത്താല മണ്ഡലം തിരിച്ചുപിടിക്കാൻ ആവേശകരമായ പ്രചാരണ പരിപാടികളുമായി യു.ഡി.എഫ് സജീവമാകുന്നു. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന വി.ടി ബൽറാമിനെ വരവേൽക്കുന്നതിനായി ‘തൃത്താലക്ക്  ബൽറാമാണ് ബെസ്റ്റ് ’ എന്ന മുദ്രാവാക്യമുയർത്തി നാളെ (മാർച്ച്‌ 17, ചൊവ്വാഴ്ച) കൂറ്റനാട് വലിയ ജനകീയ പ്രകടനം സംഘടിപ്പിക്കും.

​രാവിലെ 9:30-ന് കൂറ്റനാട് ന്യൂ ബസാർ പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ പ്രകടനം ആരംഭിക്കും. നഗരം ചുറ്റി രാജീവ് ഭവൻ പരിസരത്ത് സമാപിക്കുന്ന റാലി, മണ്ഡലത്തിലെ യു.ഡി.എഫിന്റെ കരുത്ത് വിളിച്ചോതുന്നതാകും.

​തിരഞ്ഞെടുപ്പ് ഗോദയിൽ വർധിത വീര്യത്തോടെയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കാനാണ് യു.ഡി.എഫ് തീരുമാനം

​മണ്ഡലം തിരിച്ചുപിടിക്കാനുള്ള വലിയ ആവേശത്തിലാണ് പ്രവർത്തകരെന്നും നാളത്തെ പ്രകടനം വരാനിരിക്കുന്ന വിജയത്തിന്റെ വിളംബരമാകുമെന്നും യു.ഡി.എഫ് ഭാരവാഹികളായ ടി.കെ സുനിൽ കുമാർ, എസ്.എം.കെ തങ്ങൾ എന്നിവർ അറിയിച്ചു.

Below Post Ad