കൂറ്റനാട് വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന മോഷ്ടാക്കൾ പോലീസ് പിടിയിൽ

 


കൂറ്റനാട്: വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശികളായ കുനിയ ഹാഷിം എന്ന് വിളിക്കുന്ന ഹാഷിം (44), മനോജ് സി. (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൊഴുക്കാട് പയ്യഴി വടക്കേക്കര (ഹരി ഭവൻ) സുധീറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. കഴിഞ്ഞ മാർച്ച്‌ 13നായിരുന്നു സംഭവം. വീട്ടുകാർ ഇല്ലാത്ത സമയം നോക്കി അകത്തുകയറിയ പ്രതികൾ ഏകദേശം 25 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

പിടിയിലായവർ:ഹാഷിം (കുനിയ ഹാഷിം - 44): അഹദ് മൻസിൽ, ചെറുമ്പ പെരിയ, കാസർഗോഡ്.മനോജ് സി. (27): നിലക്കള കോളനി, വിദ്യാനഗർ, കാസർഗോഡ്.

ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നിർദേശാനുസരണം ഷൊർണൂർ ഡിവൈഎസ്പി ഷൊർണുർ ഡി വൈ എസ് പി സാജു എബ്രഹാം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ ക്രൈം ക്രൈം സ്കോഡും ചാലിശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘം മാർച്ച് 16ന് കാസർഗോട്ടെ പ്രതികളുടെ വീടുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട മുഴുവൻ സ്വർണ്ണാഭരണങ്ങളും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 



Below Post Ad