താനൂർ : കോളജ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിന്റെ മകൾ സജ്ന (19) ആണ് മരിച്ചത്.
കുണ്ടൂർ പി.എം.എസ്.ടി കോളജിലെ ബി.എസ്.സി സൈക്കോളജി അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു സജ്ന. മാതാവ്: ആമിന ബീവി. മയ്യിത്ത് കബറടക്കം പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
