ചങ്ങരംകുളത്ത് യുവാവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

 



ചങ്ങരംകുളം:ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ചെറവല്ലൂർ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന മുളക്കാം പറമ്പത്ത്പടി ബാലന്റെ മകന്‍ സുരേഷ്(41)ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെ വീട്ടിൽ റൂമിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സുരേഷിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Below Post Ad