വളാഞ്ചേരി :ദേശീ പാത 66 ൽവട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനായി റവന്യു വകുപ്പിൻ്റെ അധീനതയിലുളള മിച്ചഭൂമി വിട്ടുനൽകുന്നതിന് ഇന്ന് ( ബുധനാഴ്ച ) ചേർന്ന മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതായി ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു
സ്ഥല ലഭ്യതക്ക് തടസ്സം നേരിട്ടതിനാൽ ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി വട്ടപ്പാറയിൽ നിന്ന്വ ളാഞ്ചേരിയിലേക്കുള്ള സർവ്വീസ് റോഡ് നിർമ്മാണം നടന്നിരുന്നില്ല . സർവ്വീസ് റോഡ് നിർമ്മാണത്തിനായി തിരൂർ താലൂക്കിലെ കാട്ടിപ്പരുത്തി വില്ലേജ് റീ സർവ്വേ നമ്പർ 40 / 1 ൽ ഭൂമി പൊതു ആവശ്യങ്ങൾക്കായി നീക്കി വെച്ചതുമായ ഭൂമി സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനും ഇലക്ട്രിക്ക് ടവർ മാറ്റി സ്ഥാപിക്കുന്നതിനുമായി വിട്ടു നൽകുന്നത് സംബന്ധിച്ച് നിരന്തര ഇടപെടലുകളാണ് എംഎൽഎ നടത്തിയിരുന്നത്.
റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ , ലാൻ്റ് ബോർഡ് സെക്രട്ടറി , ജില്ലാ കളക്ടർ , തിരൂർ സബ്കളക്ടർ എന്നിവരുമായെല്ലാം നിരന്തരം ബന്ധപ്പെടുകയും ജില്ലാ വികസന സമിതി യോഗങ്ങളിൽ പ്രസ്തുത ഫയൽ നടപടികളുടെ പുരോഗതി സംബന്ധിച്ച് ഉന്നയിക്കുകയും ചെയ്തിരുന്നു .
ഇതിനെ തുടർന്നാണ് വട്ടപ്പാറയിൽ നിന്ന് വളാഞ്ചേരിയിലേക്കുള്ള സർവ്വീസ് റോഡ് നിർമ്മാണത്തിന് റവന്യു ഭൂമി വിട്ടു നൽകുന്നതിന് മന്ത്രി സഭ അംഗീകാരം നൽകിയത് .
വളാഞ്ചേരി നഗരസഭ ഭരണസമിതിയും ജനപ്രതിനിധികളും ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു.
പ്രസ്തുത വിഷയത്തിൻ്റെ ഓരോ ഘട്ടത്തിൽ സക്രിയമായ ഇടപെടലുകൾ നടത്തി മന്ത്രി സഭയുടെ അംഗീകാരം ലഭ്യമാക്കിയ മന്ത്രി ശ്രീ. എ.പി അനിൽകുമാറിനും റവന്യു വകുപ്പിനും എം എൽ എ നന്ദി രേഖപ്പെടുത്തി
