വീണുകിട്ടിയ പണം ഉടമയ്ക്ക് തിരിച്ചുനൽകി നാടിന് മാതൃകയായി തൃത്താലയിലെ വ്യാപാരി

 


തൃത്താല : വീണുകിട്ടിയ 80,000 രൂപ ഉടമയ്ക്ക് തിരിച്ചുനൽകി തൃത്താലയിലെ വ്യാപാരി നാടിന് മാതൃകയായി

കൂടല്ലൂർ കൂട്ടക്കടവ് പുളിക്കൽ അലിയുടെ പണമാണ് തലക്കശേരി കോട്ടപ്പാടം സ്വദേശിയും തൃത്താല ചപ്പാത്തി കമ്പനി നടത്തിപ്പുകാരനുമായ പ്രജിത് തിരിച്ച് നൽകിയത്

മിനി ലോറി ഡ്രെവറായ അലി ആറങ്ങോട്ട്കര ഭാഗത്ത് പോത്തിനെ വിറ്റ വകയിൽ ഉടമക്ക് നൽകാനായി ഏൽപിച്ച 80000 രൂപയുമായി വരികയായിരുന്നു.

വീട്ടിലെത്തി പണം കൊടുക്കേണ്ട ആൾ വിളിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അലി അറിയുന്നത്.

തൃത്താല സെന്ററിലെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പണം താഴെ വീഴുകയായിരുന്നു. ഇതേ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പ്രജിത് രണ്ട് കെട്ട് നോട്ടുകൾ കണ്ടത്. ഉടനെ പണം എടുത്ത് തൃത്താലയിലെ വ്യാപാരി നേതാക്കളെ വിവരം അറിയിച്ചു. 

തുടർന്ന് പണം വീണ് കിട്ടിയ വിവരം വ്യാപാരികൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചപ്പോഴാണ് നഷ്ടപ്പെട്ട പണ് മറ്റൊരാൾക്ക് വീണ് കിട്ടിയ വിവരം അലി അറിയുന്നത്.

തുടർന്ന് തൃത്താല വ്യാപാരി ഭവനിൽ വെച്ച് തൃത്താല എസ് ഐ സത്യജിത്തിന്റെ സാന്നിദ്ധ്യത്തിൽ പണം അലിക്ക് കൈമാറി

ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പ്രജിത്തിന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു

അലി കളഞ്ഞ് പോയ പണം കിട്ടിയ സന്തേഷം പങ്ക് വെക്കുകയും പ്രജിതിനോടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളോടും നന്ദിയും കടപ്പാടും അറിയിച്ചു.


Below Post Ad