ചാവക്കാട്: മണത്തല നേർച്ച ജനുവരി 28,29 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും
നേർച്ചയോട് അനുബന്ധിച്ച് പരിപാടികൾ 28.01.2025 തീയതി വൈകീട്ട് 05.00 മണിയോടെ ആരംഭിച്ച് 29.01.2026 തീയതി പുലർച്ചെ 02.30 മണി വരെയും 29.01.2025 തീയതി വൈകീട്ട് 05.00 മണിയോടെ ആരംഭിച്ച് 30.01.2026 തീയതി പുലർച്ചെ 04.00 മണി വരെയും നീണ്ടു നിൽക്കുന്നതാണ്
28.01.2025 തീയതി വൈകീട്ട് 05.00 മണി മുതൽ 29.01.2026 തീയതി പുലർച്ചെ 02.30 മണി വരെയും 29.01.2025 തീയതി വൈകീട്ട് 05.00 മണി മുതൽ 30.01.2026 തീയതി പുലർച്ചെ 04.00 മണി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പൊന്നാനി ഭാഗത്തു നിന്നും ചാവക്കാട് ഭാഗത്തേയ്ക്ക് നാഷ്ണൽ ഹൈവേ വഴി വരുന്ന ട്രെയിലർ, കണ്ടൈനർ ലോറി പോലുള്ള വലിയ വാഹനങ്ങളും ചരക്കു വാഹനങ്ങളും പൊന്നാനിയിൽ നിന്നും ചങ്ങരംകുളം-കുന്നംകുളം-ചാവക്കാട് വഴിയും മറ്റു വാഹനങ്ങൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി എന്ന സ്ഥലത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മമ്മിയൂർ-ആനക്കോട്ട-വടക്കേകാട്-പെരുമ്പടപ്പ് വഴിയോ കുന്നംകുളം-ചങ്ങരംകുളം വഴിയോ തിരിച്ചു പോകേണ്ടതാണെന്ന് ചാവക്കാട് ഇൻസ്പെക്ടർ അറിയിച്ചു.
