ദേശമംഗലം : കൊണ്ടയൂരിൽ യുവാവിനെ സ്വന്തം വീട്ടിൽ റൂമിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു
കൊണ്ടയൂർ ത്വാഹാ മഹല്ല് പരിസരത്ത് താമസിക്കുന്ന ഇല്ലത്ത് വളപ്പിൽ ഫാത്തിമ - മുനീർ ( മച്ചാൻ ) ദമ്പതികളുടെ മകനായ അക്ബർ ( 23 ) ആണ് മരണപ്പെട്ടത്.
നോമ്പ് കാലമായതിനാൽ കാലത്ത് 11 മണിയോടെയാണ് സാധാരണ മുനീർ എഴുന്നേൽക്കാറ് എന്നാൽ ഇന്ന് ഏറെ വൈകിയും റൂമിൽ നിന്ന് പുറത്ത് വരാതെ ആയതിനാൽ ഉച്ചക്ക് 1 മണിയോടെ വീട്ടുകാർ റൂം തുറന്നു നോക്കിയപ്പോഴാണ് അക്ബറിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെട്ടത്.
ഉടൻതന്നെ തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ചെറുതുരുത്തി പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് സംഭവം കാണുന്നത്.
പെയിൻറിംഗ് തൊഴിലാളിയായ മുനീർ അവിവാഹിതനാണ്.
