പടിഞ്ഞാറങ്ങാടി ഒതളൂരിൽ വയോധികയെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒതളൂർ ഇട്ടേക്കാട്ടിൽ രാമന്റെ ഭാര്യ ഭാർഗവി (73) ക്കാണ് പരിക്കേറ്റത്. തറവാട്ട് വീട്ടിൽ താമസിക്കുന്ന ഇവർ മുറ്റത്ത് നടക്കാൻ ഇറങ്ങിയപ്പോഴാണ് തെരുവുനായ ഇടതു കാലിന്റെ മസിൽ കടിച്ചു പറിച്ചെടുത്തത്. കൈവിരൽ, തല എന്നിവിടങ്ങളിലും തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു.
വയോധികയുടെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന മകനും മരുമകളും ഓടി വന്നതോടെ തെരുവു നായ ഓടി രക്ഷപ്പെടുകയായിരുന്നു.
