പാലക്കാട് വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശി മരിച്ചു

 



ഇന്ന് രാവിലെ പാലക്കാട് എടത്തറയിലുണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശിയായ യുവാവിന് ജീവഹാനി.

ബൈക്കിൽ കാറിടിച്ച് പട്ടാമ്പി കൈത്തളി സ്ട്രീറ്റിൽ രഞ്ജിത് നിവാസിൽ റിജേഷ് രാജൻ (31) ആണ് മരിച്ചത്.

ഇന്ന് കാലത്ത് പട്ടാമ്പിയിൽ നിന്നും കോയമ്പത്തൂരിലുള്ള ഭാര്യ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു റിജേഷ് രാജൻ. ചെന്നൈയിൽ ഐ.ടി ജീവനക്കാരനാണ്.

പിതാവ്: കെ.ടി രാജൻ. മാതാവ്: കൃഷ്ണകുമാരി. സഹോദരൻ: പരേതനായ രഞ്ജിത്. ഭാര്യ : നിഷ. മകൻ: റയാൻ.

Below Post Ad