കുറ്റിപ്പുറം ചിട്ടി തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


കുറ്റിപ്പുറം  കോട്ടോപ്പാടം ചിട്ടി തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന രാജേഷിന്റെ ഭാര്യ അയങ്കലം കോട്ടോപ്പാടം കെ.വി. ഷിജി(43) യെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ്‌ ചെയ്തത്.

ഹൈവേ ജങ്ഷനിലെ കെട്ടിടത്തിൽ ഓഫീസ് സ്ഥാപിച്ച് അനധികൃതമായി കുറിക്കമ്പനി നടത്തി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാനേജിങ് ഡയറക്ടറായിടുന്ന രാജേഷ് ഏതാനും വർഷം  മുൻപ് മരണപ്പെട്ടിരുന്നു . കമ്പനിയുടെ മറ്റൊരു ഡയറക്ടറെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു 

Below Post Ad