കുറ്റിപ്പുറത്ത് നിന്ന് കുഴൽപ്പണം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. തിരുവന്തപുരം വലിയതുറ വള്ളക്കടവ് സ്വദേശി നാഫില മൻസിലിൽ ചക്കച്ചി മാഹിൻ (42) എന്നയാളാണ് അറസ്റ്റിലായത്.
നാലു വർഷം മുമ്പ് കുറ്റിപ്പുറത്ത് വെച്ച് കുഴൽപണം തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ ഇതു കൂടാതെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കൊലപാതക കേസും പൂന്തുറ, വലിയ തുറ സ്റ്റേഷനുകളിൽ കൊലപാതക ശ്രമത്തിനുള്ള കേസുകളും നിലവിലുണ്ട്.
2018ൽ ഇയാളും കൂട്ടുപ്രതികളും കുറ്റിപ്പുറത്ത് ലോഡ്‌ജ് എടുത്ത് കുഴൽപ്പണം കൊണ്ടുപോകുന്നവരിൽ നിന്നും പണം തട്ടുകയായിരുന്നു.