പാലത്തറഗേറ്റ്-അഞ്ചുമൂല -തിരുവേഗപ്പുറ റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.കാലങ്ങളായി തകർന്നുകിടക്കുന്ന മണ്ഡലത്തിലെ പ്രധാന റോഡിൽ ഒന്നായ പാലത്തറഗേറ്റ്- അഞ്ചുമൂല -തിരുവേഗപ്പുറ റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിൽ ഉടൻ വർക്ക് പൂർത്തീകരിച്ചു റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപെട്ടു
പരുതൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസൽ പുളിയക്കോടന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജനറൽ സെക്രട്ടറി അഫ്സൽ പുന്നക്കാടൻ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടിപി കുഞ്ഞുമുഹമ്മദ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
പി ടി എം ഫിറോസ്, എ പി എം സക്കരിയ ,എം പി ഹസ്സൻ,സലീം മുടപ്പാക്കാട്, വി പി കുഞ്ഞിപ്പു സാഹിബ്,ഫൈസൽ കാരമ്പത്തൂർ,എ കെ എം അലി,ടികെ നൗഷാദ്, മണികണ്ഠൻ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പഞ്ചായത്ത് ഭാരവാഹികളായ അലി, റാഫി, ഷഫീക്, നാസർ, ഇസ്മായിൽ, ഗഫൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി