സർക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് നല്‍കുന്ന അപേക്ഷകളില്‍ ഇനി ''താഴ്മയായി'' എന്ന വാക്ക് ചേര്‍ക്കണ്ട എന്ന് സര്‍ക്കാര്‍ ഉത്തരവ്. അപേക്ഷകളില്‍ ''താഴ്മയായി അപേക്ഷിക്കുന്നു'' എന്നത് ഒഴിവാക്കി പകരം ''അപേക്ഷിക്കുന്നു'' അല്ലെങ്കില്‍ ''അഭ്യര്‍ഥിക്കുന്നു'' എന്നെഴുതിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് താഴ്മയായി ഒഴിവാക്കികൊണ്ട് ഉത്തരവ് ഇറക്കിയത്.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാകും.
പുതിയ പദപ്രയോഗം സ്വീകരിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പ് തലവന്മാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിട്ടുണ്ട്