പട്ടാമ്പി ഗവ.ഹൈസ്കൂളിലെ 82-83 വർഷത്തെ അറബിക് ബാച്ച് സംഗമിച്ചു.


പട്ടാമ്പി ഗവ.ഹൈസ്കൂളിൽ നിന്നും 1982 -83 വർഷം എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ, രണ്ടാം ഭാഷയായി അറബിക് പഠിച്ചിരുന്ന വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ നാല്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും സംഗമിച്ചു. 

78 മുതൽ 83 വരെ വിവിധ ക്ലാസുകളിലായി അറബി പഠിച്ചവരും 82-83 ൽ 10 E ക്ലാസിലൂടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവരുമാണ് ഒത്തു ചേർന്നത്.

കെ.പി.സക്കീറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട വാട്സപ് കൂട്ടായ്മയാണ് ഈപുന:സമാഗമത്തിന് കളമൊരുക്കിയത്. സ്വദേശത്തും വിദേശത്തുമായി അമ്പതോളം പേരാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പംഗവും പട്ടാമ്പി ഗവ. സംസ്കൃത കോളേജ് അറബിക് വിഭാഗം മേധാവിയുമായ ഡോ.പി.അബ്ദു സംഗമം ഉദ്ഘാടനം ചെയ്തു. 

സൈതലവി തുഞ്ചത്ത് അധ്യക്ഷത വഹിച്ചു. ലത്തീഫ് മലപ്പുറം, ഷാഹിദ് കൈപ്പുറം, അയ്യൂബ് ചെറുതുരുത്തി, മൊയ്തീൻ കിഴായൂർ, അഷ്റഫ് പുല്ലാനി, കെ.ഉമർ, അബ്ദുൽ ഗഫൂർ, മുഹമ്മദലി, സൈതലവി, ജമീല, മറിയക്കുട്ടി, സഫിയ, റംലത്ത്, സീനത്ത്, സുഹറ തുടങ്ങിയവർ സംസാരിച്ചു. 

swale
Tags

Below Post Ad