തൃത്താല ഗ്രാമ പഞ്ചായത്ത് ബജറ്റ്: ഭവന മേഖലയ്ക്കും, കാർഷിക മേഖലയ്ക്കും പ്രത്യേക പരിഗണന.2022 -23 വർഷത്തേക്കുള്ള തൃത്താല ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് പി.കെ.ജയ അധ്യക്ഷത വഹിച്ചു.
37,08,10,135 രൂപ വരവും 36,88,32,200 രൂപ ചിലവും 19,77,935 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് കെ.പി. ശ്രീനിവാസൻ അവതരിപ്പിച്ചത്. എല്ലാവർക്കും ഭവനം എന്ന പദ്ധതി പൂർത്തീകരണം ലക്ഷ്യമിട്ട് ഭവന നിർമ്മാണ മേഖലയ്ക്കായി 1,01,38,000 രൂപയും, കൃഷിയ്ക്കും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 67,00,000 രൂപയും വകയിരുത്തി.
ആരോഗ്യമേഖല, മാലിന്യ സംസ്കരണം, തെരുവ് വിളക്ക്, കുടിവെള്ളം, പശ്ചാത്തല സേവന മേഖലകളുടെ വികസനം, വിദ്യാഭ്യാസം, കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമം, പട്ടികജാതി വികസനം, സേവന സംരംഭങ്ങൾ എന്നിവക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് സാരഥികളായ ടി.അരവിന്ദാക്ഷൻ, ടി.വി.സബിത,
പി.ദീപ, പത്തിൽ അലി, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
SWALE