ലോക നാടക ദിനാചരണത്തിന്റെ ഭാഗമായി നന്മ തൃത്താല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാടക ദിനാചരണം സംഘടിപ്പിച്ചു.മാപ്പിളപ്പാട്ട് കലാകാരൻ ഹംസ തൃത്താലയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ആര്യൻ കണ്ണനൂർ ഉദ്ഘാടനം നിർവഹിച്ചു.
അക്ഷരജാലകം പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് മുഖ്യപ്രഭാഷണം നടത്തി. നാടക പ്രവർത്തകൻ അച്യുതൻ രംഗസൂര്യ, കഥാകാരൻ ഹരി പുരക്കൽ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. തുടന്ന് കൂട്ടൂസൻ എന്ന നാടകം അരങ്ങുണർത്തി.
SWALE.