എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഒരുക്കമായി.
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടത്തും. ഐ.ടി പ്രാക്ടിക്കൽ മെയ് മൂന്ന് മുതൽ 10 വരെയായിരിക്കും.
എസ്.എസ്.എൽ.സിക്ക് റഗുലറിൽ 4,26,999 കുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 408 പേരും എഴുതുന്നുണ്ട്. ആകെ 2962 പരീക്ഷാ സെന്ററുകളുണ്ട്. ഗൾഫ് മേഖലയിൽ 574 കുട്ടികൾ എഴുതുന്നുണ്ട്. ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളിലായി 882 കുട്ടികളുമുണ്ട്.
എല്ലാ വിഭാഗങ്ങളിലുമായി 8,91,373 വിദ്യാർഥികളാണ് വാർഷിക പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്.രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ്. ഇവയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. ആകെ 4,32,436 പേർ എഴുതും.
റഗുലർ വിഭാഗത്തിൽ 3,65,771 കുട്ടികളും പൈവ്രറ്റ് വിഭാഗത്തിൽ 20,768 പേരും എഴുതുന്നുണ്ട്. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 45797 പേരുമുണ്ട്. ആകെ 2005 പരീക്ഷാ സെന്ററുകൾ. ഗൾഫിൽ എട്ട്‌സെന്ററുകളും ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളുമുണ്ട്.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ സെക്ടറൽ സ്‌കിൽ കൗൺസിലും,സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത് മെയ് 15 നകം പൂർത്തിയാക്കും. റഗുലർ (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ 30,158 കുട്ടികളും പ്രൈവറ്റിൽ 198 പേരും എഴുതുന്നു. വി.എച്ച്.എസ്.ഇ (മറ്റുള്ളവ) യിൽ: പ്രൈവറ്റിൽ 1174 പേരും പരീക്ഷ എഴുതുന്നുണ്ട്.