തിരുവനന്തപുരം: തിരുവോണം ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്.
തിരുവനന്തപുരം പഴവങ്ങാടിയിലെ റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള ഏജൻസിയാണിത്.
ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചില്ല എന്നുംഅനൂപ് കൂട്ടിച്ചേര്‍ത്തു. ഓട്ടോ ഡ്രൈവറാണ് അനൂപ്.
തുക എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു അനൂപ്. അതിനിടെയാണ് ഭാഗ്യദേവത
ഇദ്ദേഹത്തെ കടാക്ഷിച്ചത്.
ഓണം ബംബര്‍ എടുക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നടന്നില്ല. ഒടുവില്‍ ഇന്നലെ പണം കയ്യില്‍വന്നപ്പോൾ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു