പട്ടാമ്പി: പത്തുവയസ്സുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് 12 വർഷം കഠിനതടവും ഒന്നരലക്ഷംരൂപ പിഴയും വിധിച്ച് കോടതി.
പ്രതി പൊറ്റശ്ശേരി കുമ്പളംചോല ഏതലിൻ വീട്ടിൽ ജോർജിനെതിരേയാണ് (സണ്ണി) പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷവിധിച്ചത്.
2021-ലാണ് സംഭവം നടന്നത്. പ്രതി താമസിക്കുന്ന വീട്ടിൽവെച്ച് ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു പരാതി. മണ്ണാർക്കാട് പോലീസിനുകീഴിൽ രജിസ്റ്റർചെയ്ത കേസ് സബ് ഇൻസ്പെക്ടർമാരായ കെ. രാമചന്ദ്രൻ, കെ.ആർ. ജസ്റ്റിൻ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി. 13 സാക്ഷികളെയും 17 രേഖകളും കേസിൽ ഹാജരാക്കി.