കൂറ്റനാട് : ചാത്തനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം 29ന് വ്യാഴാഴ്ച രാവിലെ 11.30 ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.
ആധുനിക കായിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നത നിലവാരമുള്ള കായിക താരങ്ങളെ വാര്‍ത്തെടുക്കുകയും ഒപ്പം ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും വിനോദവും ലക്ഷ്യമിട്ടാണ് സിന്തറ്റിക് ട്രാക്ക് ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം തുറന്നുകൊടുക്കുന്നത്.
കായിക മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.