കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കൊടികുത്തി മല മാറിയത് നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ ന്യൂ ഇയറിൽ മലബാറിന്റെ ഊട്ടിയിലേക്ക് വരൂ..
രണ്ട് വർഷത്തിലേറെ കാലം സഞ്ചാരികൾക്ക് മുമ്പിൽ കൊട്ടിയടക്കപ്പെട്ട കൊടികുത്തി തുറന്നത് നിശ്ചയ ദാർഢ്യത്തോടെയുള്ള ഇടപെടലിന്റെ ഫലമായിട്ടായിരുന്നു.
പിന്നെ പടിപടിയായി സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ ഫണ്ടും ഒരുമിച്ചെത്തി നടന്ന നവീകരണങ്ങൾ.
ഇപ്പോൾ കൊടികുത്തി മലയുടെ ഏറ്റവും ഉയരത്തിലുള്ള വാച്ച് ടവർ വരെ കയറാവുന്ന പാതയൊരുങ്ങിക്കഴിഞ്ഞു.
സഞ്ചാരികൾക്ക് ടോയ്‌ലറ്റുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞു. ഒരു വർഷത്തിനകം ഒരു കോടിയുടെ വികസനം കൂടെ കാത്തിരിക്കുന്നു.
ഇതോടെ പെരിന്തൽമണ്ണയുടെ മനം കവരുന്ന സൗകര്യം താമസിച്ച് കണ്ട് ആസ്വദിക്കാൻ ടെന്റ് ഹസുകളും റെഡിയാവും.
പൂർണ്ണമായും കാർബൺ ഫ്രീ ആക്കുന്ന ഈ ടൂറിസം ഡെസ്റ്റിനേഷനിലേക്ക് ഇനി ബാറ്ററി കാറുകൾ വരും.
ഭിന്ന ശേഷിക്കാർക്കും പ്രായമായവർക്കും ഇനി സുഖമായി കൊടികുത്തി കയറാം.
ഒപ്പം ഏറ്റവും മുകളിൽ തനത് കലാപരിപാടികൾക്കായി ആംഫി തിയറ്ററും സജ്ജമാകും.ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ കഠിനാധ്വാനം അഭിനന്ദനാർഹമാണ്.
രാത്രിയിലും നിയന്ത്രിതമായി സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നതോടെ നിരവധി പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ടൂറിസം ഡെസ്റ്റിനേഷനിൽ പെരിന്തൽമണ്ണയെ മാർക്ക് ചെയ്യലാണ് അടുത്ത ലക്ഷ്യം.,
നജീബ് കാന്തപുരം.എം എൽ എ