തൃത്താല : അനധികൃത മണൽ കടത്തിനിടെ രണ്ട് പേരെ തൃത്താല പോലീസ് പിടികൂടി. തൃത്താല പോലീസ് സബ്ബ് ഇൻസ്പെക്ടർ ജെഫിൻ രാജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പരിശോധനയിലാണ് വാഹനവും പ്രതികളും പിടിയിലാവുന്നത്.
ഭാരതപ്പുഴയിലെ കൂടല്ലൂർ കൂട്ടക്കടവ് ഭാഗത്ത് നിന്നും മാരുതി സെൻ കാറിൽ മണൽ ചാക്കുകളിൽ നിറച്ച് കടത്തിക്കൊണ്ട് പോവുന്നതിനിടെ പ്രതികളായ ജിഷാർ (39) അനീസ് (40)എന്നിവരാണ് പിടിയിലായത്.
മണൽ ചാക്കുകൾ അടുക്കി വെക്കാൻ പാകത്തിൽ സീറ്റുകൾ ഊരി മാറ്റി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു കാർ.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരു സംഭവം. തൃത്താല എസ് ഐ ജെഫിൻ രാജു, എ എസ് ഐ ജോൺസൻ മറ്റ് പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ , മനു മോഹൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്
