കൂറ്റനാട് ദേശോത്സവം ഇന്ന്:ഗതാഗത നിയന്തണം ഏർപ്പെടുത്തി

 


കൂറ്റനാട് ദേശോത്സത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു. 

ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.യാത്രക്കാർക്കായി പോലീസ് നിർദ്ദേശിച്ചിട്ടുള്ള ബദൽ പാതകൾ താഴെ പറയുന്നവയാണ്:

കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവ് ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലിശ്ശേരിയിൽ നിന്നും തിരിഞ്ഞ് പെരിങ്ങോട് വഴി കൂറ്റനാട് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ടതാണ്.

പട്ടാമ്പി , പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൂറ്റനാട് പെരിങ്ങോട് റോഡിലൂടെ ഒറ്റപ്പിലാവ്, ചാലിശ്ശേരി വഴി പോകണം.

Below Post Ad