കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും

 


തൃത്താല: ലോക പ്രശസ്ത ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് എഫ്.സി.യുടെ കേരളത്തിലെ ഏക റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് അക്കാദമിയായ എഡിന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഗോള കായിക ഭൂപടത്തിലേക്ക്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഉന്നതതല പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിനുമായി ജുവന്റസിന്റെ പ്രമുഖ ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ലൂക്ക കൊറോണ ഈ വ്യാഴാഴ്ച തണ്ണീര്‍ക്കോട് ക്യാമ്പസിലെത്തും.


2003 മുതല്‍ ജുവന്റസിനൊപ്പം പ്രവര്‍ത്തിക്കുന്ന ലൂക്ക കൊറോണയുടെ സന്ദര്‍ശനം കേരളത്തിന്റെ ഫുട്‌ബോള്‍ പ്രതീക്ഷകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. 2022 മുതല്‍ ഇറ്റലിയിലെയും അന്താരാഷ്ട്ര തലത്തിലെയും യൂത്ത് അക്കാദമികളുടെ ചുമതല വഹിക്കുന്ന അദ്ദേഹം, ദുബായ്, ഷാര്‍ജ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് കേരളത്തിലെത്തുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ തണ്ണീര്‍ക്കോട് സ്ഥിതി ചെയ്യുന്ന എഡിന്‍വുഡ് കേരളത്തിലെ സ്‌പോര്‍ട്‌സ് എജുക്കേഷന്‍ ഹബ്ബാക്കി മാറ്റാന്‍ ഈ നന്ദര്‍ശനം സഹായിക്കും. 


ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ തട്ടകമായ യുവന്റസിന്റെ ഔദ്യോഗിക പരിശീലന രീതികള്‍ അതേപടി പിന്തുടരുന്ന കേരളത്തിലെ ആദ്യ കാമ്പസാണ് എഡിന്‍വുഡ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് വിദ്യാഭ്യാസം ലക്ഷ്യമിടുന്ന സ്‌കൂളില്‍ ഫിഫ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഫുട്‌ബോള്‍ ഗ്രൗണ്ട് സജ്ജീകരിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള മറ്റു കായിക സൗകര്യങ്ങളുടെ നിര്‍മ്മാണവും ത്വരിതഗതിയില്‍ നടക്കുന്നു. കായിക പരിശീലനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന പാഠ്യപദ്ധതിയാണ് എഡിന്‍വുഡ് നടപ്പിലാക്കുന്നത്.


നൂറിലധികം കായിക പ്രതിഭകള്‍ക്ക് ഒരേസമയം താമസിച്ച് പഠിക്കാന്‍ സാധിക്കുന്ന വിപുലമായ റെസിഡന്‍ഷ്യല്‍ സംവിധാനമാണ് അക്കാദമിയുടെ പ്രത്യേകത. സി.ബി.എസ്.ഇ,, സ്റ്റേറ്റ് സിലബസുകളില്‍ പഠനസൗകര്യം ലഭ്യമാണ്. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Below Post Ad