സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ തൂത്തെറിഞ്ഞ് വിളയൂരിന്റെ റിയാസ്

 




സന്തോഷ് ട്രോഫി ഫുട്ബോളിൽ മികച്ച നേട്ടവുമായി വിളയൂർ കണ്ടേങ്കാവ് സ്വദേശി മുഹമ്മദ് റിയാസ്. അസമിലെ ധാക്കുവഖാന സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ പഞ്ചാബിനെതിരെ റിയാസ് ഇരട്ട ഗോൾ നേടിയത്. മത്സരത്തിന്റെ 34-ാം മിനിറ്റിലും, 83-ാം മിനിറ്റിലുമാണ് ഗോൾ അടിച്ചത്. മത്സരത്തിൽ കേരളം 4-0 ത്തിന് വിജയിച്ചു. നേരത്തെ നടന്ന മത്സർ ത്തിൽ മേഖാലയക്കെതിരേ റിയാസ് ഒരു ഗോൾ നേടിയിരുന്നു. ഞായറാഴ്ച സർഫീസുമായാണ് കേരളം ഫൈനൽ കളിക്കുക.


കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫിയിൽ മിഡ് ഫിൽഡിലും ഡിഫൻസിലും മുഹമ്മദ് റിയാസ് കളിച്ചിരുന്നു. 2021-ൽ സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കുവേണ്ടി മുഹമ്മദ് റിയാസ് കളിച്ചിരുന്നു. തുടർന്ന് 2024-ൽ കേരള സൂപ്പർ ലീഗ് മത്സരത്തിൽ കാലിക്കറ്റ് എഫ്‌സിക്കുവേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം പിടിച്ചത്. ആ മത്സത്തിൽ ഒരു ഗോൾ അടിക്കുകയും നാലു ഗോളുകൾക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. 


വിളയൂർ കണ്ടേങ്കാവ് ലക്കിസ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിലൂടെയാണ് മുഹമ്മദ് റിയാസിന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മംഗളൂരുവിലെ നേയപ്പോയ സർവകലാശാല യിലെ ബിരുദാനന്തരബിരുദ വിദ്യാർ ഥിയായിരിക്കെയാണ് 2021-ൽ ആദ്യമായി സന്തോഷ് ട്രോഫിയിൽ അംഗമായി. നിലവിൽ മാംഗളൂരിലെ യെനേപോയ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി സയൻസ് പിജി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.


Below Post Ad