പട്ടാമ്പിയിൽ ഇന്നു മുതൽ രാത്രിയിൽ ഗതാഗത നിയന്ത്രണം

 


പട്ടാമ്പി നിള ഹോസ്‌പിറ്റൽ - ഷൊർണൂർ ഐ.പി.ടി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ കമാനം മുതൽ എസ്.ബി.ഐ വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ 06/02/26 വെള്ളി മുതൽ രാത്രി കാലങ്ങളിൽ (10 PM മുതൽ 7 AM വരെ) റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തും.

പെരിന്തൽമണ്ണ ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്തുനിന്നും തിരിഞ്ഞ് കൊടുമുണ്ട വഴി പട്ടാമ്പി ഗുരുവായൂർ റോഡ് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

പാലക്കാട്, ചെർപ്ലളശ്ശേരി ഭാഗത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി - ഷൊർണൂർ ആറങ്ങോട്ടുകര വഴിയും, പള്ളിപ്പുറം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുതുതല - ശങ്കരമംഗലം വഴിയും പോകണം.

പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ പട്ടാമ്പി ജംഗ്ഷൻ വഴി യാത്ര തുടരാവുന്നതാണ്.


Below Post Ad