തൃശ്ശൂരിൽ കോൾപ്പാടത്ത് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

 


തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ഫൈബർ ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.

നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. 

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതാവുകയായിരുന്നു.

 

Below Post Ad