തൃശൂരിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ആംബുലൻസിന് മുന്നിലേക്ക് മറിഞ്ഞ് വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു

 


തൃശൂർ പുഴയ്ക്കലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ആംബുലൻസിന് മുന്നിലേക്ക് മറിഞ്ഞ് വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു. 


വടക്കാഞ്ചേരി തെക്കുംകര പുന്നംപറമ്പ് മേപ്പാടം സ്വദേശി കുണ്ടുകുളം വീട്ടിൽ പരേതനായ രാജന്റെ മകൾ ജനീറ്റ രാജാണ്(22) മരിച്ചത്. 


അമ്മ 44 വയസുള്ള പ്രിയയെ പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്മ പ്രിയയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. 


ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് അപകടം. വേലൂരിൽ നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടം.


പ്രിയയെ ഉടൻ തൃശൂരിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



Below Post Ad